വർക്കല: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. 1922 ഡിസംബറിലാണ് അദ്ദേഹത്തിന്റെ ജനനം....
കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രി (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ...
കണ്ണൂർ: കണ്ണൂര്‍ ചാലാട് കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു....
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയുടെ ഫേസ്ബുക്ക് കാമുകന് അനന്തുവായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ദിവസങ്ങളായി തുടരുന്ന കേസന്വേഷണത്തിന് തുമ്പുണ്ടായി ആത്മഹത്യ ചെയ്ത ഗ്രീഷ്മയും...
തൃശ്ശൂർ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി, ‘ഈസ്റ്റ്മാൻ’ എന്ന...
തിരുവനന്തപുരം: മൃഗശാല ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ...
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ...
കോഴിക്കോട് രാമനാട്ടുകരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശി ശ്യാം വി ശശി, അമ്പായത്തോട് പാൽച്ചുരം സ്വദേശി ജോർജ് പി ആൻ്റണിഎന്നിവരാണ് മരിച്ചത്. വയനാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം
കൊല്ലം: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെത്തുടര്‍ന്ന്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു...
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനി അർച്ചന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. കട്ടച്ചൽക്കുഴിയിലെ വാടകവീട്ടിലായിരുന്നു...