Connect with us

Crime

ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ല. സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Published

on

കൊല്ലം: പുത്തൂരിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ (68) ആണ് ജീവനൊടുക്കിയത്.

സഹോദരിയുടെ വീടിന് സമീപത്താണ് ഇയാൾ ചിതയൊരുക്കിയത്. ഇന്നലെ അർദ്ധരാത്രി വീടിന് സമീപത്ത് വിറക് അടുക്കിവച്ചത് കത്തുന്നതു കണ്ട വീട്ടുകാർ ഉണർന്ന് തീ ആണയ്ക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തീ കത്തിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിൽ മരിച്ചത് വിജയകുമാറാണെന്ന് മനസിലാക്കി. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തി. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന വിജയകുമാർ കുറച്ചു ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഇതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Continue Reading