KERALA
ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
തുമിനാട്ടിലെ ഒരു ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ചുമ്മി. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗള്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.