Connect with us

KERALA

രാഹുൽ ഗാന്ധിയുടെ വയനാട് പര്യടനം തുടങ്ങി

Published

on

വയനാട് : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഇന്നലെ രാത്രിയാണ് കല്‍പ്പറ്റയിലെത്തിയത്.രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ കല്‍പ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട് സന്ദര്‍ശിച്ച ശേഷമാണ് വയനാട്ടിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.. ശേഷം കളക്ട്രേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പുതുശ്ശേരി തോമസിന്റെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. മണ്ഡല സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി 8.50 നുളള വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് തിരിക്കും

Continue Reading