Connect with us

KERALA

ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ബ്ലോക്ക് നോഡൽ പ്രേരക് ആത്മഹത്യ ചെയ്തു. 

Published

on

കൊല്ലം: ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരക് ആത്മഹത്യ ചെയ്തു.  മാങ്കോട് സ്വദേശി ഇഎസ് ബിജു മോനാണ് ആത്മഹത്യ ചെയ്തത്.

വേതനം ലഭിക്കാത്തതിനെത്തുടർന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ സമരം നടത്തുന്നതിടെയാണ് ബിജു ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിജു ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് മാനസിക സംഘർഷത്തിലായിരുന്നെന്ന് അസോസിയേഷൻ ആരോപിച്ചു. മാത്രമല്ല സംസ്ഥാനത്ത് 1714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.

Continue Reading