മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ മുപ്പത്തിയാറ് മണിക്കൂറിനുശേഷം മഹാരാഷ്ട്രയിൽ കണ്ടെത്തിയതോടെ ആശ്വാസത്തോടെ നെടുവീർപ്പിട്ടിരിക്കുകയാണ് രാവ് വെളുക്കുവോളം ഉറക്കമൊഴിച്ച് പോലീസ് സ്റ്റേഷനിൽ കാത്തിരുന്ന രക്ഷിതാക്കൾ. കുട്ടികളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ രക്ഷിതാക്കളുമായി വീഡിയോകോള്‍...
മലപ്പുറം: മലപ്പുറത്ത് നിന്നും വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ...
കൊച്ചി: ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന് സെന്ററായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് കേസിലെ ഒന്നാം പ്രതിയായ ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം...
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്കൂൾ പ്യൂൺ ആയ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ...
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എ.പി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.കോഴിക്കോട് കേന്ദ്രീകരിച്ചാണ് സർവകലാശാല വരിക സമസ്തയുടെ കീഴിൽ വരുന്ന പ്രധാന...
കൽപ്പറ്റ: പൂക്കോട് സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്....
താമരശ്ശേരി: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി പിടിയിൽ. പത്താംക്ലാസ് വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് പറയുന്നത്....
താമരശ്ശേരി: തന്റെ മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി ഈ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇന്നലത്തോടെ നഷ്ടപ്പെട്ടെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍...
കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവം പൊലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ...
കോഴിക്കോട് : വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരിച്ചതറിഞ്ഞ ഷോക്കിൽ സഹപാഠികൾ. ഒപ്പം പൊതുപരീക്ഷ എഴുതാൻ തയാറെടുക്കവെയാണു സുഹൃത്ത് മാർച്ചിലെ ആദ്യ പുലരിയിൽ തന്നെ മരണത്തിനു കീഴടങ്ങിയെന്ന വാർത്തയെത്തുന്നത്. ട്യൂഷൻ...