Connect with us

Education

കാസർകോഡ്  കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനാചരണം കൊണ്ടാടി.

Published

on

കാസർകോഡ് :സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ  നിർദേശത്തെ വെല്ലുവിളിച്ച് കാസർകോഡ്  കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനാചരണം കൊണ്ടാടി. പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.സര്‍വ്വകലാശാലയില്‍ ഇന്ന് മുഴുവന്‍ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനം. പന്തം കൊളുത്തി കാമ്പസിനകത്ത് പ്രകടനം നടത്തിയ വിദ്യാർത്ഥികൾ വിഭജന ഭീതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു

വിഭജന ഭീതി ദിനാചരണം എവിടെ നടത്തിയാലും നേരിടുമെന്നാണ് എസ്എഫ്‌ഐ നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു .കെ.എസ്.യു വും പരിപാടി എന്ത് വില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു ഇതിനിടെയാണ് ഇന്ന് പുലർച്ചെ തന്നെ കേരള കേന്ദ്ര സർവ്വകലാശാലയിൽ പരിപാടി നടന്നത്.

പരിപാടി  തടയാന്‍ കോളേജ് യുണിറ്റുകള്‍ക്ക് നേരത്തെ തന്നെ എസ് എഫ് ഐയും കെ എസ്. യുവും  നിര്‍ദേശം നല്‍കിയിരുന്നു

പരിപാടി സാമുദായിക സൗഹാര്‍ദം തര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇമെയില്‍ വഴി നിര്‍ദേശം നല്‍കിയിരുന്നു.  ഇന്ത്യാ വിഭജനത്തിന്റെ ഭീകരത സ്മരിക്കാന്‍ ഓഗസ്റ്റ് 14-ന് പ്രത്യേക ദിനാചരണം സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്

Continue Reading