Connect with us

Education

പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി; തുടർനടപടി റിപ്പോർട്ടിന് ശേഷം

Published

on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

പൊതുവിദ‍്യാഭ‍്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ‍്യക്ഷനായ സമിതിയിൽ ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി റോജി എം. ജോൺ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഉപസമിതി രൂപികരിച്ച കാര‍്യം കേന്ദ്രത്തെ അറിയിക്കും.

പദ്ധതിയെ പറ്റി പഠിക്കാനാണ് ഉപസമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.

പദ്ധതി തുടരണമോയെന്ന കാര‍്യത്തിൽ അടക്കം തീരുമാനമെടുക്കും. നേരത്തെ എൽഡിഎഫ് സർക്കാരും പിഎം ശ്രീയെ പദ്ധതിയെ പറ്റി പഠിക്കാൻ മന്ത്രിസഭ ഉപസമതിയെ വച്ചിരുന്നു.

Continue Reading