Connect with us

Crime

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നാടൻ ചാരായം

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്ത് പൊലീസ്. സ്കൂൾ വിദ്യാർഥികൾ മദ്യപിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അധ്യാപകർ സ്കൂളിൽ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സഹപാഠിക്കു വേണ്ടിയാണ് മദ്യം കൊണ്ടു വന്നതെന്നാണ് കുട്ടിയുടെ മൊഴി. സ്ഥിരമായി സഹപാഠികൾക്ക് മദ്യം എത്തിച്ചു കൊടുക്കുന്നുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ രണ്ടാനച്ഛൻ വാറ്റുചാരായം ഉണ്ടാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ വീടിനു സമീപത്തുള്ള തോട്ടത്തിൽ നിന്ന് 56 കുപ്പി വാറ്റുചാരായം പിടിച്ചിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണവും വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്”

Continue Reading