KERALA
ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖയറുനീസ (46), ഉസ്മാന്‍ (36), സുലേഖ (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.