Crime
കൊലപാതകങ്ങൾ വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണെന്ന് വി.ഡി സതീശന്

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണെന്നും സതീശന് ആരോപിച്ചു. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീതയേയും നൃൂനപക്ഷ വർഗീയതേയും വരിവാരി പുണരുന്ന സർക്കാരിന്റെ സമീപനമാണ് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയവിഷം വിതക്കാന്‍ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ഈ രണ്ട് ശക്തികളെയും കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. ഈ കെണിയിൽ ആരും വീഴരുത്.
രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യല്‍ എഞ്ചിനിയറിംഗ് എന്ന പേരില്‍ നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളും ഇത്തരം സാഹചര്യത്തിന് വഴിവെച്ചിട്ടുണ്ട്. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂര്‍ണമായി അമര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.