Connect with us

KERALA

തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു

Published

on

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിന് അവസരം ഒരുക്കിയിരുന്നു. 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ട് തങ്ക അങ്കി സന്നിധാനെത്തെത്തും. അന്ന് വൈകീട്ട് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന.
ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കൊവിഡ് ഇളവുകള്‍ വന്നതോടെ സാധാരണ തീര്‍ത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര. പതിവ് പോലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമനിക്കാനും ഭക്തര്‍ക്ക് അനുമതിയുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ക്ക് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

Continue Reading