Connect with us

Crime

നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Published

on


തൃശൂർ: നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്. അവിവാഹിതയായ യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് പൂങ്കുന്നത്തിന് സമീപമുള്ള കനാലിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. വാഹനത്തിൽ പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തൃശൂർ സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണ് വാഹനത്തിൽ പോയതെന്ന് കണ്ടെത്തിയത്.
സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇമ്മാനുവലും, തൃശൂർ സ്വദേശിയായ മേഘയും പ്രണയത്തിലായിരുന്നെന്ന് മനസിലായത് ഇവർ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലായി.

Continue Reading