Connect with us

KERALA

പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെകല്ലറിയിലേക്ക് .മാർഗനിർദേശവുമായി ഇടുക്കി രൂപത

Published

on

കൊച്ചി: കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറിയിലേക്ക് ഉടൻ എത്തിക്കും. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി.

വൈകിട്ട് നാല് മണിയോടെ ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ പി ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. പി ടിയുടെ അവസാന ആഗ്രഹമായിരുന്നു ഇത്.

അതിനിടെ പി.ടി.തോമസിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗനിർദേശവുമായി ഇടുക്കി രൂപത രംഗത്തെത്തി. ഇടുക്കി രൂപതാ മുഖ്യവികാരി ജനറലാണ് നിർദേശങ്ങൾ നൽകിയത്. പ്രധാനമായും മൂന്ന് നിർദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്.

ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്കുണ്ട് എന്നാണ് ആദ്യത്തെ നിർദേശം.

സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങിൽ പ്രാർഥനാപൂർവമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിർദേശവും ഇടുക്കി രൂപത മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാൽ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നിൽ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് സഭയുടെ ഭാഗത്ത് നൽകിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവർത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിർദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ മുന്നോട്ട് വെച്ചിട്ടുള്ളത്.

Continue Reading