Crime
ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത കുറ്റത്തിന് പോലീസുകാരന്‍ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി

തലശ്ശേരി- പോലീസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നു വരുന്നതിനിടെയില്‍ വീണ്ടും പോലീസിന്റെ കണ്ണില്‍ ചോരയില്ലാത നടപടി. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്‌തെന്ന കാരണത്തില്‍ യാത്രക്കാരനെ പോലീസ് നെഞ്ചിലും വാരിയെല്ലിലും ക്രൂരമായി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. മാവേലി എക്‌സപ്രസിലെ യാത്രക്കാരനായ യുവാവിനെ മാഹി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് വടകര എ.എസ്.ഐ പ്രമോദ് ഇയാളെ നെഞ്ചിലും മറ്റും ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടിയത്. സംഭവം കണ്ട ഒരു യാത്രക്കാരന്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങളില്‍ നല്‍കിയതോടെയാണ്് സംഭവം വിവാദമായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത.്
സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും മദ്യപിച്ചു യാത്ര ചെയ്യുകയുമുണ്ടായിയെന്ന കുറ്റമാണ് യാത്രക്കാരനെതിരെ പോലീസ് പറയുന്നത.് തിരുവന്തപുരത്തേക്ക് യാത്ര ചെയ്യാനുള്ള രണ്ട് സ്ത്രീകളാണ് ഇയാള്‍ കയറിയ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത.് ഇവരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത.് മാവേലി എക്‌സപ്രസിലെ എസ്.ടു കമ്പാര്‍ട്ട്‌മെന്റിലാണ് മാഹിക്കും വടകരക്കുമിടയില്‍ ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വാതില്‍പ്പടിക്ക് സമീപം ഇരുന്ന ഇയാളോട് ടി.ടി.ഇ ടിക്കറ്റ് ആവശ്യപ്പെടുകയും അവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.മാറാതെയിരുന്നതു കൊണ്ടാണ് പോലീസിനെ വിളിച്ച് വരുത്തിയത.് എ.എസ്.ഐയും മറ്റൊരു പോലീസുകാരനും റെയില്‍വെ ഉദ്യോഗസ്ഥനൊപ്പമെത്തിയാണ് യാത്രക്കാരനോട് ക്രൂരമായി പെരുമാറിയത.് മറ്റ് യാത്രക്കാരുടെ സുരക്ഷയേറ്റെടുക്കാന്‍ വേണ്ടിയാണ് താന്‍ യുവാവിനോട് ഇത്തരത്തില്‍ പെരുമാറിയെതന്നും താന്‍ ചെയ്തത് ഒരു കുറ്റമല്ലെന്നും പറഞ്ഞ് എ.എസ്.ഐ സംഭവത്തെ ന്യായീകരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
നേരത്തെ കണ്ണൂര്‍ സെപ്ഷല്‍ ബ്രാഞ്ചില്‍ ജോലി നോക്കിയ ഈ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് നേരത്തെ ഇത്തരത്തിലുള്ള പരാതികളൊന്നും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ടിക്കല്ലില്ലെന്ന കാരണത്താല്‍ ക്രൂരമായി ബൂട്ടിട്ട് ചവിട്ടിയ നടപടിക്കെതിരെ വ്യാപക പരാതിയാണ.് ഉയര്‍ന്നത.് പോലീസുകാരന്റെ ക്രൂരത കണ്ട ട്രെയിനിലെ യാത്രക്കാരന്‍ തന്നെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെ ന്യായീകരിക്കുന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും അറിയുന്നു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. റയില്‍വെ പാലക്കാട് ഡിവിഷന്‍ പോലീസ് എസ്.പി ഇത് സംബന്ധിച്ച് ഡി.വൈ.എസ്.പിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.