KERALA
തിരുവനന്തപുരം വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ തീപിടുത്തം. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തെങ്ങിനുൾപ്പെടെ തീപ്പടർന്നു കത്തി നശിച്ചു അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ജനവാസ മേഖലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്.
തീപിടുത്തത്തെ തുടർന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ആളുകളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ ശ്രമം തുടരുകയാണ്.