Connect with us

Crime

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

Published

on

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തു നൽകി. സംവിധായകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടിരുന്നുവെന്നു നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ജാമ്യത്തിൽ ഇറങ്ങിയപ്പോൾത്തന്നെ ദിലീപിനു നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നും താൻ ഇതിനു സാക്ഷിയാണെന്നുമാണു ബാലചന്ദ്രകുമാർ പറഞ്ഞത്. ഒരു വിഐപി വഴിയാണു ദൃശ്യങ്ങൾ െകെമാറിയത്. ദിലീപിന്റെ സഹോദരനും സഹോദരീഭർത്താവും ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ കണ്ടതിനു താൻ സാക്ഷിയാണെന്നും ദൃശ്യങ്ങൾ കാണാൻ തന്നെ വിളിച്ചെങ്കിലും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്നു മനസ്സിലായതിനാൽ ഒഴിവാകുകയായിരുന്നുവെന്നും അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Continue Reading