Connect with us

KERALA

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു

Published

on


  
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ മിൽമ ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയിൽ  രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.തീപിടിത്തതിൽ ബസ് പൂർണമായും കത്തി നശിച്ചു. സംഭവ സമയം 50 ലധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ഭാഗ്യത്തിന് ഒരാൾക്ക് പോലും പരിക്കേറ്റില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു.

ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യത്രക്കാരെ പുറത്തിറക്കി.  ഫയർ ഫോഴ്സ് സേനാ അംഗങ്ങൾ എത്തി തീ പൂർണമായും അണച്ചു.

Continue Reading