Connect with us

KERALA

സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം നഷ്ടപരിഹാരത്തിനൊപ്പം 1.6 ലക്ഷം രൂപയും നല്‍കും.

അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്‍റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും നല്‍കും. ലൈഫ് മാതൃക വീടുകള്‍ വേണ്ടാത്തവര്‍ക്ക് പകരം നാലു ലക്ഷം രൂപ നല്‍കും.മുഖ്യമന്ത്രി പിണറായി വിജയനാണ് സില്‍വര്‍ലൈന്‍ പാക്കേജ് പ്രഖ്യാപിച്ചത്.

കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ നഷ്ടപരിഹാരമായ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും. സ്ഥലം നഷ്ടപ്പെടുന്നവരില്‍ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും.ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.

Continue Reading