KERALA
സർവ്വേ കല്ലുകൾ പിഴുതെറിയാൻ യു.ഡി.എഫ് പിൻതുണ. സമരം ശക്തമാക്കും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി യുഡിഎഫ്. കൊല്ലം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങൾ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചർച്ച ചെയ്യാൻ നിയമസഭാ അടിയന്തര യോഗം വിളിക്കണമെന്നും യുഡിഎഫ് തീരുമാനിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയാൻ തീരുമാനിച്ചതായി ഇന്ന് ചേർന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം അറിയിച്ചു.മുന്നണി നേതാക്കളായിരിക്കും സമരത്തിന് നേതൃത്വം നൽകുകയെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് അടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് യുഡിഎഫ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്ത് സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
അതേസമയം സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്നും പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.