Connect with us

HEALTH

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ് ഒറ്റ ദിവസത്തിനിടെ 56.6 ശതമാനം കൂടി

Published

on

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ്. ഒറ്റ ദിവസത്തിനിടെ 56.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡിസംബർ അവസാനവാരം പ്രതിദിനം പതിനായിരത്തിൽ കുറവ് കൊവിഡ് കേസുകൾ മാത്രമായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി.പ്രതിദിന കൊവിഡ് കേസുകളിലെ വർദ്ധനവ് ആശങ്ക കൂട്ടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഡിസംബർ 15-ന് 5141 സജീവ രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് ജനുവരി അഞ്ച് ആയപ്പോൾ രോഗികളുടെ എണ്ണം 69,008 ആയി. മുംബയിൽ മാത്രം ഇന്നലെ 15,014 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരാനാണ് സാധ്യത യെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Continue Reading