Connect with us

KERALA

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പൈലറ്റ് വാഹനമുൾപ്പടെ സുരക്ഷ കൂട്ടിക്കൊണ്ട് ഡി ജി പി ഉത്തരവിറക്കി. ധീരജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭീഷണി ഉള്ളതിനാലാണ് നടപടി. കഴിഞ്ഞ ദിവസം മുതൽ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ സുരക്ഷയും കൂട്ടിയിട്ടുണ്ട്.

അതിനിടെ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. കൊയിലാണ്ടിയിൽ കോൺഗ്രസ് ഓഫീസിലെ ജനൽ ചില്ലുകളും കൊടിമരവും നശിപ്പിച്ചു. കോഴിക്കോട് മുക്കാളിയിൽ കോൺഗ്രസ് ഓഫീസിന്റെ ബോർഡുകളും കൊടിമരവും തകർത്തു.പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരം തകർത്തു. എടച്ചേരിയിലും ഓഫീസ് ആക്രമിച്ചു. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിനുപിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Continue Reading