Connect with us

HEALTH

24 മണിക്കൂറിനിടെ 2.71 ലക്ഷം പുതിയ കോവിഡ് കേസുകൾ 314 പേർ കോവിഡ് ബാധിച്ച് മരിച്ചു

Published

on

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.71 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 314 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,86,066 ആയി.

മൊത്തം അണുബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകൾ. ദേശീയ കോവിഡ് വിമുക്തി നിരക്ക് 94.51 ആയി കുറഞ്ഞു. 7,743 ആണ് ഒമിക്രോൺ രോഗികളുടെ എണ്ണം.

ഡെയ്ലി പോസിറ്റിവിറ്റി റേറ്റ് (ഡി.പി.ആർ) 16.66 ൽ നിന്ന് 16.28 ആയി കുറഞ്ഞു. 13.69 ആണ് വീക്ക്ലി പോസ്റ്റിവിറ്റി നിരക്ക്.രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ 42,462 ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം. ഇത് മുൻപത്തെ ദിവസത്തെക്കാൾ 749 രോഗികൾ കുറവാണ്. 71,70,483 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം. 125 പുതിയ ഒമിക്രോൺ രോഗികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,730 ആയി.

Continue Reading