Connect with us

KERALA

കോടിയേരി പാഷാണം വര്‍ക്കിയെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: ഒരു കൈയില്‍ യേശുവും മറ്റൊരു കൈയില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍.ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍ യേശുവിനെ കാണിക്കും. അദ്ദേഹം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്നും സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ മാറ്റം വന്നുവെന്നും കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട നേതാക്കളെ മാറ്റിനിര്‍ത്തുന്നുവെന്നും രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞുവെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു. കൊവിഡ് വ്യാപനം തുടരുമ്‌ബോള്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടാഴ്ചക്കുള്ളില്‍ രോഗം വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാര്‍ഗനിര്‍ദേശവും ഗവണ്‍മെന്റിന്റെ  ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ആളുകള്‍ കൊവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി, അത് പുറത്തറിയിക്കാതെ മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോള്‍ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നും പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading