NATIONAL
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 പേർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ പുരസ്‌കാരമുള്ളത്.
ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീര്‍ റാവുത്തര്‍, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലന്‍ രാജഗോപാലന്‍ കൃഷ്ണ, ഡപ്യൂട്ടി കമാന്‍ഡന്റ് ശ്യാം സുന്ദര്‍, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാര്‍, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷീബ കൃഷ്ണന്‍കുട്ടി അയ്യഞ്ചിറ.
അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപാലകൃഷ്ണന്‍ മന്നപിള്ളില്‍ കൃഷ്ണന്‍ കുട്ടി, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കുഞ്ഞേലിപറമ്പില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്