Connect with us

HEALTH

ആശങ്ക ഉണർത്തി ഒമിക്രോണിന്റെ പുതിയ വകഭേദവും കണ്ടെത്തി

Published

on

ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും തീവ്രമായിരിക്കെ ഒമിക്രോണിന്റെ പുതിയ വകഭേദവും കണ്ടെത്തി.  മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ആറു പേരും കുട്ടികളാണ്.ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി പറഞ്ഞു. ഇതില്‍ ആറുപേരിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് നിരീക്ഷണം നടത്തിയത്.

ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading