KERALA
സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവെച്ചു. മാർച്ച് ഒന്നു മുതൽ നാല് വരെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതൽ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സമ്മേളനം മാറ്റിവെക്കാൻ സിപിഎം സെക്രട്ടറിയേറ്റ് ധാരണയിലെത്തിയത്. പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല.
സംസ്ഥാന സമ്മേളനം മാർച്ച് അവസാനത്തേക്ക് മാറ്റിവെക്കാനാണ് ധാരണം. ഏപ്രിൽ ആദ്യ വാരം നടക്കേണ്ട പാർട്ടി കോൺഗ്രസ് മാറ്റിവെക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല സാഹചര്യം നോക്കി ഇത് പിന്നീട് പരിഗണിക്കും.