Connect with us

Crime

തളിപറമ്പിൽ പോക്സോ കേസിലെ ഇരയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തി

Published

on

കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുമ്പായിരുന്നു പീഡനം നടന്നത്.തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുൽ കൃഷ്ണ എന്നയാളാണ് പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി.

17-വയസ്സുള്ളപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ കൃഷ്ണയുമായി പരിചയപ്പെട്ടത്. തുടർന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ രാഹുൽ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കൾക്ക് ഇയാൾ വീഡിയോ അയച്ച് നൽകുകയുമുണ്ടായി. തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്.പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്ന് മൂന്ന് വർഷം പിന്നിട്ടെങ്കിലും പെൺകുട്ടി ഇതിന്റെ മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ലെന്നും ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം.

Continue Reading