KERALA
ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിയ്ക്കാൻ കഴിയുന്നതല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം:സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ നിയമഭേദഗതികൊണ്ടുവരുന്ന സർക്കാർ നടപടിയെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിയ്ക്കാൻ കഴിയുന്നതല്ലെ .
നിലവിൽ സർക്കാരിനെതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനർഹരായവർക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ പരാതി. മുഖ്യമന്ത്രിക്കെതിരെയും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നത്. മന്ത്രി ആർ ബിന്ദുവിനെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് കണ്ടപ്പോൾ, ആ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം സർക്കാർ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ തീരുമാനമാണ് ഈ ഓർഡിനൻസിലൂടെ ഉണ്ടാകുന്നതെന്നും’- രമേശ് ചെന്നിത്തല ആരോപിച്ചു.’ലോക്പാൽ സംവിധാനത്തിലുൾപ്പെടെ അഴിമതിക്കെതിരായ നിയമങ്ങൾക്ക് മൂർച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു