Connect with us

NATIONAL

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

Published

on

ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.ബി ജെ പിയും എസ് പിയും കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലങ്ങൾ കൂടിയാണിവ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് .

പടിഞ്ഞാറൻ യു പിയിലെ പല മണ്ഡലങ്ങളിലും എസ്പി – ആർ എൽ ഡി സഖ്യം ഭരണകക്ഷിയായ ബി ജെ പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബി ജെ പിയ്ക്കായിരുന്നു മുൻതൂക്കം.സീറ്റുകൾ കുറയുമെങ്കിലും ഇവിടെ വിജയം ബിജെപിയായിരിക്കുമെന്നാണ് അഭിപ്രായ സർവ്വേ പ്രവചിക്കുന്നത്.

Continue Reading