Connect with us

KERALA

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ആരംഭിക്കും

Published

on

തിരുവനന്തപുരം: ഫെബ്രുവരി 18 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്താനാണ് തീരുമാനം.നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് ശേഷം സഭ പിരിയും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ടു ഘട്ടമായി സഭ സമ്മേളിക്കുന്നത്. മാർച്ച് 11ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനായി സഭ ണ്ടും ചേരും.

Continue Reading