NATIONAL
കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും യോഗി

ലക്‌നൗ: കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് വിമർശിച്ച യോഗി കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും ആവർത്തിച്ചു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
ഉത്തർ പ്രദേശിലെ ആദ്യഘട്ട വോട്ടടുപ്പിന് മുന്നോടിയായും കേരളത്തിനെതിരെ യോഗി വിവാദ പ്രസ്താവന നടത്തിയിരുന്നു.വോട്ടർമാർക്ക് പിഴവു സംഭവിച്ചാൽ ഉത്തർപ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ അന്നത്തെ പ്രസ്താവന. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന മുൾപ്പെടെയുള്ള ഭരണ, പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.