Connect with us

KERALA

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി

Published

on

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. കൊച്ചി മറൈന്‍ഡ്രൈവിലെ ബി രാഘവന്‍ നഗറിലാണ് 4 ദിവസത്തെ സമ്മേളനം. 

ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ് പ​താ​ക ഉ​യ​ര്‍​ത്തു​ന്ന വ്യ​ക്തി​യു​ടെ പേ​രു നി​ശ്ച​യി​ച്ച​ത്. കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി സ​മ്മേ​ള​ന​വേ​ദി​യി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് പ​താ​ക ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. 400-ഒ​ളം പ്ര​തി​നി​ധി​ക​ളും 23 നി​രീ​ക്ഷ​ക​രും 86 സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളു​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പതാക ഉയർത്തലിനും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കും ശേഷം പ്രസീഡിയത്തെയും വിവിധ ക​മ്മി​റ്റി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, ര​ക്ത​സാ​ക്ഷി പ്ര​മേ​യാ​വ​ത​ര​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​വ​കേ​ര​ള ന​യ​രേ​ഖ അ​വ​ത​രി​പ്പി​ക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പു ചർച്ച തുടങ്ങും. ബുധൻ രാവിലെ മുതൽ പൊതുചർച്ച തുടരും. നാ​ലി​നാ​ണ് സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും പു​തി​യ സെ​ക്ര​ട്ട​റി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തി​ര​ശീ​ല വീ​ഴും.

Continue Reading