Connect with us

Crime

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം

Published

on

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടപ്പാതകൾ കൈയേറി കൊടി തോരണങ്ങള്‍  സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥ?. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി ചിത്രീകരിക്കുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ കൊച്ചി കോര്‍പ്പറേഷന്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സംസ്ഥാനമൊട്ടാകെ  ഭരണകക്ഷിയുടെ ബോര്‍ഡുകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി.തുടർന്നാണ് സിപിഎമ്മിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.കോടതി ഉത്തരവുകള്‍ നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading