Connect with us

Crime

നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കാൻ ഇന്ത്യ

Published

on


ന്യൂഡൽഹി: യുക്രെയിൻ പ്രതിസന്ധിയിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്.
പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവർക്കാണ് ചുമതല.യുക്രെയിൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.ഏകദേശം 16,000 വിദ്യാർത്ഥികൾ യുക്രെയിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന വിമർശനങ്ങളും പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് ഉന്നതതലയോഗം പ്രധാനമന്ത്രി വിളിച്ചതും നാല് മന്ത്രിമാരെ യുക്രെയിനിലേക്ക് നേരിട്ട് അയക്കാൻ തീരുമാനിച്ചതും.

Continue Reading