NATIONAL
എക്സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപി

അമൃത്‌സർ: എക്സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപിയാണ് മുന്നേറുകയാണ്. 98 സീറ്റുകളിൽ ഫലസൂചനകൾ പുറത്തു വരുമ്പോൾ 55സീറ്റിലും എഎപി തന്നെയാണ്. അകാലിദൾ ശക്തി കേന്ദ്രങ്ങളിലും എഎപിയുടെ മുന്നേറ്റമാണ്. കോൺഗ്രസിന് 36 സീറ്റും ബിജെപിക്ക് 7 സീറ്റുമാണ് ഇപ്പോഴത്തെ നില.
പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. 117 അംഗ പഞ്ചാബ് നിയമസഭയിൽ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്.