NATIONAL
കനത്ത പോരാട്ടം നടന്ന യു.പി യിൽ ബി.ജെ.പി 113സീറ്റിൽ ലീഡ് ചെയ്യുന്നു .ഗോവയിൽ കോൺഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്.
കനത്ത പോരാട്ടം നടന്ന യു.പി യിൽ ബി.ജെ.പി 113സീറ്റിൽ ലീഡ് ചെയ്യുമ്പോൾ സമാജ് വാദി പാർട്ടി 81 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും ലീഡ് ചെയ്യുന്നു പബാബിൽ 40 സീറ്റിൽ എ.എ.പിയും 21സീറ്റിൽ കോൺഗ്രസും ലീഡ് നേടുന്നു. ഉത്തരാഖ ഡിൽ ബി.ജെ.പിയും കോൺഗ്രസും 27 വീതം ലീഡ് ചെയ്ത് ഒപ്പത്തിനൊപ്പമാണ്. ഗോവയിൽ 15 സീറ്റിൽ ബി.ജെ.പിയും 20സീറ്റിൽ കോൺഗ്രസുമാണ് ലീഡ്. മണിപ്പൂരിൽ17 സീറ്റിൽ ബി.ജെ.പിയും 16 സീറ്റിൽ കോൺഗ്രസുമാണ് ലീഡ്.
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.