Connect with us

Crime

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം

Published

on

ന്യൂഡൽഹി: .രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം നൽകി. 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. നേരത്തെ എട്ടു തവണ ജാമ്യം അനുവദിച്ചിരുന്നു.
1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്.

.രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിൽ രണ്ടു ബാറ്ററികൾ വാങ്ങി നൽകി എന്നതാണ് പേരറിവാളന്റെ പേരിലെ കുറ്റം. 2014ൽ സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചിരുന്നു. എസ് നളിനി, മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.

Continue Reading