Connect with us

Crime

കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് വിവാദത്തില്‍

Published

on

ആലപ്പുഴ: കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് വിവാദത്തില്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. അജു കൊലക്കേസില്‍ ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു. ഇയാൾ ഇപ്പോൾ പരോളിൽ ഇറങ്ങിയതോടെയാണ് ഡി.വൈ.എഫ്.ഐ നേതാവാക്കി മാറ്റിയത്.
2008ല്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ ജില്ലാ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ഈ വിധി ശരിവെച്ചു.

പല രീതിയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറുന്നതായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം ആയപ്പോഴാണ ഡി.വൈ എഫ് മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായി ആന്റണിയെ തിരഞ്ഞെടുത്തത്.

Continue Reading