KERALA
മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാൻ രണ്ടുകോടി

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു. കാര്‍ഷിക മൂല്യവര്‍ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള വായ്പയ്ക്ക് പലിശ ഇളവ് നല്‍കും. ഇതിനായി 15 കോടിരൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.