KERALA
ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കും. ഭൂനികുതി പരിഷ്‌കരിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കും. ഒറ്റത്തവണയായി 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍ 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി ഭൂനികുതി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 80 കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്.
റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
പുതിയ പ്രഖ്യാപനങ്ങള്‍:
റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി രൂപ നീക്കിവെച്ചു
10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.
50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ അധിഷ്ഠിതമാക്കും.
നെല്ലിന്റെ താങ്ങുവില കൂട്ടി, കിലോയ്ക്ക് 28 രൂപ 20 പൈസയായാണ് വര്‍ധിപ്പിച്ചത്.
കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും,ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ
സംസ്ഥാനത്ത് നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും