NATIONAL
കെ സി വേണുഗോപാലിനെതിരെ കോഴിക്കോടും പോസ്റ്ററുകള്‍

കോഴിക്കോട്: കെ സി വേണുഗോപാലിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍.റെയില്‍വെ സ്റ്റേഷന്‍, പാളയം . മാനാഞ്ചിറ എന്നിവടങ്ങളിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘കെ സി വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’ എന്നാണ് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ സ്ഥാപിച്ച ഫ്‌ളക്സ് ബോര്‍ഡിലുള്ളത്. ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
നേരത്തെ കണ്ണൂരിലും സമാനരീതിയില്‍ ഫ്‌ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഉത്തരവാദി പാര്‍ട്ടിയുടെ മുഖ്യചുമതലയുള്ള കെ സി വേണുഗോപാലാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.ഇതിനുപിന്നാലെയാണ് ഫ്‌ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.