Crime
കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന
കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന
കൊച്ചി :അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന. ആക്രമണത്തിനിരയായ സംഭവം ആദ്യം അറിഞ്ഞവരിൽ ഒരാളായിരുന്നു അദ്ദേഹം. പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞു. വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് ഊർജമേകിയിരുന്നുവെന്നും ഭാവന ഓർത്തെടുത്തു. ദ ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിലാണ് പിടി തോമസിനെ കുറിച്ച് ഭാവന സംസാരിച്ചത്
വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തക ബർഖ ദത്തിനോട് താൻ നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന പ്രതികരിച്ചിരുന്നു. ഇരയല്ല, അതിജീവിതയാണ് താനെന്ന് തുറന്ന് പറഞ്ഞ് അവർ ആദ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു.
