NATIONAL
രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റ് ഘടക കക്ഷികൾ പുറത്ത്

തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റ്. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എൽജെഡി, ജെഡിഎസ്, എൻസിപി എന്നീ പാർട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും മുന്നണിയിൽനിന്ന് അനുമതി ലഭിച്ചില്ല. ദേശീയ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് സി.പി.ഐക്ക് സീറ്റ് നൽകാൻ ആവശ്യപ്പെട്ടത്. ഇതോടെ ശ്രേയാംസ് കുമാറിന്റെ കയ്യിലുണ്ടായിരുന്ന എൽ.ജെ.ഡി ക്ക് രാജ്യസഭാ സീറ്റ് നഷ്ടമായി.