Crime
മീഡിയവൺ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു
ചാനലിന് നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമം മാനേജ്‌മെന്റിന് വലിയൊരു ആശ്വാസം നൽകുന്നതാണ് കോടതി വിധി.
ദേശ സുരക്ഷാ കാരണങ്ങളാൽ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി യിലാണ് സുപ്രീം കോടതി വിധി. ജനുവരി 31 നാണ് ചാനലിന്റെ സംപ്രേഷണം നിറുത്തിവച്ചത്.