Education
ഹിജാബ് അനുവദിക്കണമെന്ന ഹരജി തള്ളി. ക്ലാസ് മുറിയിൽ യൂണിഫോം മാത്രം മതി

ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ക്ലാസ് മുറിയിൽ യൂനിഫോം മാത്രമേ അനുവദിക്കു . ഹിജാബ് അനിവാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിജാബിനുള്ള നിരോധനം തുടരും . യൂനിഫോമിനെ വിദ്യാർത്ഥിക്ക് എതിർക്കിനാവില്ലന്നും കോടതി അഭിപ്രായപ്പെട്ടു. ഇതോടെ ഹിജാബിനുള്ള നിരോധനം തുടരും .
. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.