International
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു

മെൽബൺ :കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാം വയസിലാണ് താരത്തിന്‍റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.
3 തവണ ഓസ്‌ട്രേലിയന്‍ ഗ്രാന്‍സ്ലാം വിജയിയായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്. പിന്‍മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ താന്‍ വളരെ സന്തോഷവതിയും തയാറുമാണെന്നുമാണ് ആഷ്‌ലി പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. ഈ നിമിഷത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഇതാണ് ശരി എന്നു എനിക്ക് അറിയാം. ടെന്നീസ് എനിക്ക് തന്ന എല്ലാത്തിനോടും എനിക്ക് നന്ദിയുണ്ട്. പക്ഷേ ടെന്നീസില്‍ നിന്ന് പിന്മാറി മറ്റുള്ള സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശരിയായ സമയം ഇതാണ്.- ആഷ്‌ലി ബ്രട്ട്‌നി പറഞ്ഞു.