Entertainment
94ാമത് ഓസ്‌കറില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം കേള്‍വി ശേഷിയില്ലാത്ത ട്രോയ് കോട്‌സര്‍ക്ക്

ലോസ്ആഞ്ചലസ്: ഓസ്‌കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യ നടനായി ട്രോയ് കോട്‌സര്‍. 94ാമത് ഓസ്‌കറില്‍ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ട്രോയ് കോട്‌സര്‍ സ്വന്തമാക്കിയത്.’കോഡ’ എന്ന ചിത്രത്തിലെ അഭിനയമാണ് കോട്‌സറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആംഗ്യഭാഷയിലൂടെയായിരുന്നു അദ്ദേഹത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്.മികച്ച സഹനടി- അരിയാനോ ഡെബാനോവെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.
അമെരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങള്‍ നേടി. ഒറിജിനല്‍ സ്‌കോര്‍, ശബ്ദലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.ഒന്നില്‍ കൂടുതല്‍ അവതാരകരുണ്ട് എന്നതാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാസ്യ നടിമാരായ റെജീന ഹാള്‍, ഏയ്മി ഷൂമര്‍, വാന്‍ഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കര്‍ വേദിയില്‍ അവതാരകരായി എത്തിയത്. 2011ന് ശേഷം ആദ്യമായാണ് ഒന്നിലധികം അവതാരകരുണ്ടാവുന്നത്.