Entertainment
ഓസ്‌കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്‌മിത്ത്

ലോസ്ആഞ്ചലസ്: ഓസ്‌കർ ചടങ്ങിനിടെ അവതാരകനെ ആക്രമിച്ച് വിൽ സ്‌മിത്ത്. അവതാരകനായ ക്രിസ് റോക്കിനോടാണ് വിൽ സ്‌മിത്ത് കോപിച്ചത്. ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.
ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോശിക്കുകയും ചെയ്തു. ഒടുവിൽ വിൽ സ്മിത്ത് മാപ്പ് പറയുകയും ചെയ്തു.