Crime
ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ളബിൽ എത്തി

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ളബിൽ എത്തി. പതിനൊന്നരയോടെയാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ മുന്നിലേക്കാണ് എട്ടാം പ്രതി നടൻ ദിലീപ് ഇന്നെത്തിയത്.
കേസിന്റെ തുടരന്വേഷണത്തിൽ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്. ചോദ്യങ്ങളെ സമർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക.